Oru kathilola njan lyrics malayalam from Malayalam film ‘Vettam’ including Dileep, Bhavna Pani is an ideal tune.
Oru kathilola njan lyrics INFO:
Song Name : Oru Kathilola Njan
Movie Name : Vettom
Music Director: Berney Igantious
Singers : M.G. Sreekumar, Sujatha
Lyricist: Beeyaar Prasad
ഏതാവു… നരാ. നിലകട നീ… കു …
ഏ… താവു… നരാ. നിലകട നീ… കു …ആ.
നിസരി സാസ (2)
ധാനിസ നീനി (2)
പാധനി ധാധ (2)
മാപധ പാപ (2)
സനി പമ രിഗ മരിസ
ഒരു കാതിലോല ഞാൻ കണ്ടീലാ
തിരുതാളി വെച്ചതും കണ്ടീല
കളവാണിയാം കിളിയെ ഓർത്തീല
അകലെ
ഈ നാടു റാണിയായ് തോന്നീല
പുഴ തോഴീ എന്ന പോൽ തോന്നീല
ഇതിൽ ആരു ലോലയെൻ ഓർത്തീല
പല നാൾ
തിരയിളകിയ മാറിൽ നേര്യതാൽ
അരയിതിലൊരു ഞാണലുക്കിനാൽ
നുര ചിതറിയനൂപുരങ്ങളാലെ
തോഴീ നീയൊരുക്കുന്നു ഒരു ദേവിയായെൻ ഗ്രാമത്തെ
ഞാൻ ഇതിന്റെ തീരത്തെ വന ഗോപ ബാലൻ ആകുന്നു
കുനു ചാരുചില്ലയിൽ പൂക്കളും
പുതു തേൻ നുകർന്നു പൂമ്പാറ്റയും
പനിനീർ തണുപ്പെഴും കാറ്റിനിമ്പവും രാഗാലാപവും
(ഒരു കാതിലോല…)
പുൽ കറുകകൾ നീർത്ത നാമ്പിൽ തുമ്പി വന്നതും
പാൽ തിളച്ചു തൂവും തുമ്പ പൂക്കുടങ്ങളും
ഇളനീർ പൊൻ തുടുപ്പിൽ നിറയും തേൻ തണുപ്പും
മുളയായ് പാടി എന്തോ പറയാൻ വെമ്പും ഈണം
മൺ വഴികളിൽ മണം തന്നിടറിയ മഴ
പൊൻ വയലിലെ വെയിൽ മഞ്ഞലകളുമായ്
തൻ തണുവൊട് നിലാവന്ന്എഴുതിയ കിനാവിൻ
അരുമയിൽ തൊടും കൺ നിറവുകളായ്
ഇതു ഞാൻ അറിഞ്ഞതിൻ ആദ്യമായ്
അതു നീ അറിഞ്ഞു എൻ ചോദ്യമോ
കഥ നീ പറഞ്ഞതോ നേരു ചൊന്നതോ മായാ ലീലയോ
(ഒരു കാതിലോല.)
ചന്ദ്രിക നറുചാന്തു ചാർത്തും മുല്ല മുറ്റവും
രാമനാമ ഗീതം കേൾക്കും സാന്ധ്യദീപവും
തൊഴുകൈ കിണ്ടിയാലേ കഴുകും കാൽ തണുപ്പും
കിളിയായ് പാട്ട് പാടും കവി തൻ വീണ വായ്പും
നൽ കഥകളിൽ മയങ്ങി കവിതയിൽ ഉണർന്ന
കനവുകൾ വിടർന്ന ചിറകുകളാൽ
വിൺ മുകിലുകൾ തൊടും എൻ ഇടറിയ മനം പൊൻ മയിലിനും സമം
കൺ വിടരുകയായ്
ഇതു നീ പറഞ്ഞതില്ലിന്നലെ
ചെവി ഓർത്തിരുന്നു ഞാൻ എന്നിലെ
ഇനി ഞാനറിഞ്ഞതെൻ മാനസത്തിലും മൂകാരാധന
(ഒരു കാതിലോല.)
This is the end of Oru kathilola njan lyrics malayalam